ദുരഭിമാന കൊലപാതകം ഒരാണ്ട് പിന്നിടുമ്പോള്‍; നീതി കിട്ടാതെ കെവിന്‍റെ കുടുംബം

May 27, 2019, 10:09 AM IST

കേരളത്തെ ഞെട്ടിച്ച കെവിന്റെ ദുരഭിമാനക്കൊല നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 27ന് നീനുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം പിറ്റേന്ന് കണ്ടെത്തുകയായിരുന്നു. ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ച കേസില്‍ അതിവേഗവിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്.