ഓണ്‍ലൈന്‍ റമ്മി കളി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നഷ്ടമായത് അഞ്ച് ലക്ഷത്തോളം, നിരവധി പേര്‍ വേറെയും!

Jun 14, 2020, 11:29 AM IST


ലോക്ക്ഡൗണ്‍ പ്രതിസന്ധി മുതലെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ചീട്ടുകളി തഴച്ചുവളരുന്നു. ലാഭം പ്രതീക്ഷിച്ച് കളിക്കിറങ്ങി പണം നഷ്ടമായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കൂലിവേലക്കാര്‍ വരെയുള്‍പ്പെടുന്നു. കോഴിക്കോട് ജില്ലയില്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ഇത്തരത്തില്‍ പണം നഷ്ടമാകുന്നവരുടെ എണ്ണം അനുദിനം പെരുകുകയാണ്.