ഞങ്ങളുടെ വണ്ടിയില്‍ തൊട്ടാല്‍ പൊലീസ് വണ്ടി കത്തിക്കും: അക്രമകാരികള്‍ പൊലീസിനെയും ഭീഷണിപ്പെടുത്തി

Aug 25, 2020, 9:22 AM IST

ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കരാറുകാരനായ ഗോപി എന്നറിയപ്പെടുന്ന രാജന്‍, ആന്റണി, മുത്തുകുമാര്‍, വിജയ് എന്നിവരാണ് അറസ്റ്റിയത്. അക്രമിസംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.