80 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലേഗ് രോഗികള്‍ക്കായി നിര്‍മ്മിച്ച ഐസൊലേഷന്‍ കെട്ടിടം; പ്ലേഗ് ഹൗസ് ഓര്‍മ്മ

May 2, 2020, 12:09 PM IST

80 വര്‍ഷം മുമ്പ് പ്ലേഗ് പടര്‍ന്നുപിടിച്ച കാലത്ത് അന്നത്തെ കൊച്ചി സര്‍ക്കാര്‍ നിര്‍മ്മിച്ച കെട്ടിടം കൊവിഡ് മഹാമാരി കാലത്ത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ജനവാസമില്ലാത്ത സ്ഥലത്ത് ജയില്‍ മുറിക്ക് സമാനമായ കെട്ടിടമാണ് പാലക്കാട് ചിറ്റൂരില്‍ ഒരുക്കിയിരുന്നത്. രോഗികളെ ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡിന് ചുറ്റുമതിലും പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. രോഗബാധയേറ്റ് മരിക്കുന്നവരുടെ മൃതദേഹം അടക്കുന്നതിനും പ്രത്യേക ക്രമീകരണമുണ്ടായിരുന്നു.