ലീഗിനെതിരെ കള്ളവോട്ട് ആരോപണം: തെളിവെടുപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരും എല്‍ഡിഎഫ് ഏജന്റും ഹാജരായി

May 3, 2019, 1:18 PM IST

കണ്ണൂര്‍ പാമ്പുരുത്തിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തിയെന്നാണ് സിപിഎം ഉന്നയിച്ച പരാതി. സംഭവത്തില്‍ എല്‍ഡിഎഫ് ഏജന്റ്, പോളിംഗ് ഓഫീസര്‍മാര്‍ എന്നിവരില്‍ നിന്നാണ് മൊഴിയെടുക്കുന്നത്. ആരോപണ വിധേയരായ ലീഗ് പ്രവര്‍ത്തകരെ വിളിച്ചു വരുത്തുന്ന കാര്യത്തില്‍ മൊഴിയെടുപ്പിന് ശേഷം തീരുമാനമുണ്ടായേക്കും.