പൗരത്വ ഭേദഗതിയില്‍ പ്രതിഷേധം; സ്വപ്‌നനേട്ടം ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍

Dec 24, 2019, 10:12 AM IST

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതിയില്‍ നിന്ന് ബിരുദം വാങ്ങില്ലെന്ന് തീരുമാനിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍. പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചാണ് എംഎസ്‌സി ഇലക്ട്രോണിക്‌സ് മീഡിയയിലെ ഒന്നാം റാങ്കുകാരി കാര്‍ത്തിക ബി കുറുപ്പ് അടക്കം മൂന്നുപേരാണ് സ്വപ്‌നനേട്ടം വേണ്ടെന്നുവച്ചത്.