തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽ പാത; ഭൂമി ഏറ്റെടുപ്പിൽ ആശങ്ക

Oct 11, 2019, 1:12 PM IST

തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ പാതക്കായി ഏരിയൽ സർവ്വേ നടത്തുന്നതിനുള്ള മുന്നോടിയായി അടയാളപ്പെടുത്തൽ തുടങ്ങി. 532 കിലോമീറ്റർ ദൈർഘ്യമുള്ള പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ കുടിയിറങ്ങേണ്ടിവരുമോ എന്ന ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരവും തുടങ്ങിയിട്ടുണ്ട്.