കേരളം മുഴുവന്‍ ചോരയൊഴുക്കുമെന്ന് സുരേന്ദ്രന്‍, സെക്രട്ടേറിയറ്റ് മുമ്പില്‍ സംഘര്‍ഷം

Sep 11, 2020, 10:15 PM IST

ഇഡി ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബിജെപിയും യൂത്ത് കോണ്‍ഗ്രസും നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം നിയന്ത്രണാതീതമായതോടെ പൊലീസ് ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.