പാതിരാ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് തലസ്ഥാനം; പൗരത്വ ഭേദഗതിയില്‍ വ്യാപക പ്രതിഷേധം

Dec 16, 2019, 8:59 AM IST

ദില്ലി ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് വിവിധ യുവജന സംഘടനകള്‍ രാജ്ഭവന് മുന്നില്‍ മാര്‍ച്ച് നടത്തി. ബാരിക്കേഡ് കടന്ന് രാജ്ഭവനിലേക്ക് പ്രവേശിക്കാനും ശ്രമിച്ചു.