വേദിയില്‍ വ്യത്യസ്തമായ ഒരു പേരിടല്‍ ചടങ്ങ്: വൈത്തിരിയില്‍ താരമായി ഒരു കുഞ്ഞ്

Dec 7, 2019, 12:37 PM IST

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിനിടെ നടന്ന പേരിടല്‍ ചടങ്ങ് കൗതുകമാകുന്നു. രാഹുലിന്റെ കടുത്ത ആരാധകരായ ദമ്പതികള്‍ അവരുടെ ആണ്‍കുഞ്ഞിന് പേരിടാന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന വേദിയിലെത്തുകയായിരുന്നു. ആദ്യമൊന്ന് അമ്പരന്നെങ്കിലും സ്‌നേഹമുള്ളവന്‍ എന്ന് അര്‍ഥം വരുന്ന ഇവാന്‍ എന്ന പേരാണ് രാഹുല്‍ കുഞ്ഞിന് നല്‍കിയത്.