'റെഡ് ക്രസന്റ് ഇടപാടില്‍ ദുരൂഹത, കമ്മീഷന്‍ തട്ടിയത് 9 കോടി'; പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട്

Sep 20, 2020, 10:32 AM IST

റെഡ് ക്രസന്റ് ഇടപാടില്‍ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യം പറഞ്ഞു സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്ന്, പിന്നീടത് മാറ്റി പറഞ്ഞു. മുഖ്യമന്ത്രിക്ക് അഴിമതി പുറത്തുവരുമെന്ന് ഭയമാണെന്നും ഒമ്പത് കോടി രൂപയാണ് കമ്മീഷന്‍ തട്ടിയതെന്നും ചെന്നിത്തല ആരോപിച്ചു.