'സ്‌നേഹമുള്ള വിദ്യാഭ്യാസ മന്ത്രിക്ക്, ഞങ്ങക്ക് സ്‌കൂളിന് ചുറ്റുമതില്‍ വേണം' ;പരാതിക്കത്തുമായി കുരുന്നുകള്‍

Feb 4, 2020, 2:19 PM IST

തിരുവല്ല ചുമത്ര സര്‍ക്കാര്‍ സ്‌കൂളിലെ 47 വിദ്യാര്‍ഥികളാണ് സ്‌കൂളിന് ചുറ്റുമതില്‍ വേണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചത്. പലവട്ടം ചുറ്റുമതിലിനായി പണം അനുവദിച്ചതാണെങ്കിലും അയല്‍വാസികള്‍ സമ്മതിക്കാത്തതാണ് പ്രശ്‌നം. സ്‌കൂള്‍ പ്രവര്‍ത്തി സമയം കഴിഞ്ഞാല്‍ സ്‌കൂള്‍ ഗ്രൗണ്ട് മദ്യപരുടെ താവളമാകും. ഇതിനും പരിഹാരം കാണണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.