വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊലീസുകാരന്‍; മേല്‍ ഉദ്യോഗസ്ഥനെതിരെ ബന്ധുക്കള്‍

Oct 2, 2020, 10:04 AM IST

തിരുവനന്തപുരം വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാധാകൃഷണന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെ മേല്‍ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി ബന്ധുകള്‍. രാധാകൃഷ്ണനെ ഇന്‍സ്‌പെക്ടര്‍ സജിമോന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് രാധാകൃഷണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.