'ഒപ്പിട്ട് തിരിച്ചയച്ചതിന്റെ രേഖ എന്റെ കയ്യിലുണ്ട്', ബിജെപി ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

Sep 3, 2020, 6:39 PM IST

ബിജെപിക്ക് നിശ്ചയമില്ലാത്തതിനാലാണ് വ്യാജഒപ്പ് ആരോപണമുന്നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2018ല്‍ വിദേശയാത്ര നടത്തിയപ്പോള്‍ ഫയലുകള്‍ കെട്ടിക്കിടന്നതായുള്ള കെ സി ജോസഫിന്റെ ആരോപണത്തിന്, മുഖ്യമന്ത്രിക്ക് ഇ ഫയലുകള്‍ അയച്ചുകൊടുത്ത് ഒപ്പിട്ടു തിരികെ അയക്കുകയാണെന്ന്  മറുപടി കൊടുത്തതായി ഉദ്ധരിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.