വലിയ താരങ്ങള്‍ അഭിനയിച്ചാലേ സിനിമയാകൂയെന്ന കാഴ്ചപ്പാടാണ് കുഴപ്പമുണ്ടാക്കിയത്: നിര്‍മ്മാതാവ് സിയാദ് കോക്കര്‍

Jun 7, 2020, 3:55 PM IST

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സിനിമാ മേഖലയിലും മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ്. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവും ഉയരുകയാണ്. രണ്ട് കോടിക്ക് മുകളില്‍ ചെലവുള്ള സിനിമ ഇനി ഉണ്ടാകാന്‍ പാടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി സിയാദ് കോക്കര്‍. ഏഷ്യാനെറ്റ് ന്യൂസിന്‌റെ പ്രത്യേക ചര്‍ച്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.