തെച്ചിക്കോട്ട് രാമചന്ദ്രനില്ലെങ്കില്‍ ഒരു ആനയുമുണ്ടാവില്ലെന്ന് ഉടമകള്‍, ഇന്ന് മന്ത്രിമാരുമായി ചര്‍ച്ച

May 9, 2019, 10:14 AM IST

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് ഒഴിവാക്കാതെ ബഹിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടുപോവില്ലെന്ന് ആന ഉടമകള്‍ നിലപാട് സ്വീകരിച്ചതോടെ തൃശൂര്‍ പൂരത്തിലുണ്ടായ പ്രതിസന്ധി ഒഴിവാക്കാന്‍ ദേവസ്വം മന്ത്രിയുമായി ഇന്ന് ചര്‍ച്ച നടക്കും. രാമചന്ദ്രനെ എഴുന്നള്ളിക്കരുതെന്ന വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അതിനെ മറികടന്നുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് കഴിയുമോ എന്നതാണ് പ്രധാനം.