മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍; കടബാധ്യത മൂലം ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

Sep 15, 2020, 9:07 AM IST

തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്ത് വെട്ടൂരില്‍ മൂന്നംഗ കുടുംബത്തെ വീടിനുളളില്‍  കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി, മകളും ഗവേഷക വിദ്യാര്‍ഥിനിയും ആയ അനന്ത ലക്ഷ്മി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വീടിന്റെ മുകള്‍ നിലയില്‍ തീ ഉയരുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.