ശക്തമായ തിരമാലയില്‍ മണല്‍ നീങ്ങി ബുള്ളറ്റ് പുറത്ത്; കണ്ടെത്തിയത് രണ്ട് വര്‍ഷം മുമ്പ് കുഴിച്ചിട്ട ബൈക്ക്

Nov 1, 2019, 6:02 PM IST


ശക്തമായ കടലാക്രമണം ദുരിതം വിതച്ചപ്പോള്‍ രണ്ടുവര്‍ഷം മുമ്പുള്ള കേസില്‍ തുമ്പ് കിട്ടിയതിന്റെ ആശ്വാസത്തിലാണ് തിരൂര്‍ പൊലീസ്. രാഷ്ട്രീയ വിരോധത്തില്‍ തട്ടിക്കൊണ്ടുപോയ ബുള്ളറ്റ് ബൈക്ക് കടപ്പുറത്ത് നിന്നും കണ്ടെത്തി. രണ്ട് വര്‍ഷം മുമ്പ് കുഴിച്ചിട്ട ബൈക്കാണ് ശക്തമായ തിരമാലയില്‍ പുറത്തുവന്നത്.