അന്തര്‍സംസ്ഥാന യാത്രകളില്‍ കേരളത്തിന് ആശങ്ക; ഒറ്റയടിക്ക് ഇളവുകള്‍ നടപ്പാക്കില്ല, പാസും പരിശോധനയും തുടരും

May 31, 2020, 6:40 PM IST

കേന്ദ്രത്തിന്റെ അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകളില്‍ കേരളത്തിന് ആശങ്ക. ഹോട്ടലുകളും മാളുകളും തുറക്കുമ്പോഴും നിയന്ത്രണമേര്‍പ്പെടുത്തുകയും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യും. സംസ്ഥാനത്തെ ഇളവുകളെ സംബന്ധിച്ച് നാളെയായിരിക്കും അന്തിമ തീരുമാനം.