'കൈതച്ചക്ക'യ്ക്ക് പിന്നിലെ 'രണ്ടില'; ചിഹ്നം മാറിയിട്ടും തീരാത്ത പൊല്ലാപ്പ്

Sep 18, 2019, 9:10 PM IST

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചിഹ്നം കൈതച്ചക്ക ആയെങ്കിലും പൊല്ലാപ്പ് അവസാനിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരച്ച 'രണ്ടില' ചിഹ്നം ഇതുവരെ മാഞ്ഞിട്ടില്ല. പുതിയ നോട്ടീസുകള്‍ വെച്ച് മറച്ചിട്ടുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം അത് പൊളിഞ്ഞുപോയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.