ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളുടെ വീട്ടില്‍ പഞ്ചായത്തംഗമെത്തി; ഒളിവില്‍ പോയ നേതാവിനായി തെരച്ചില്‍

Sep 2, 2020, 9:43 AM IST

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ അന്വേഷണം. തലയില്‍ വാര്‍ഡ് അംഗം ഗോപന് പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഗോപനെ വിളിച്ചിരുന്നു എന്നും പൊലീസ് അറിയിച്ചു. ഇതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. ഗോപന്റെ വീട്ടില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു.