സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്‌സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസ് പരിശോധന

Feb 23, 2020, 3:02 PM IST

തിരുവനന്തപുരം തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധന. ലക്ഷ്യ, വീറ്റ എന്നീ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഈ സ്ഥാപനം നടത്തുന്നതെന്നും ഇവര്‍ക്ക് പിഎസ് സിയിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലുമായിരുന്നു പരിശോധന.