Jul 17, 2020, 2:03 PM IST
ഇന്നലെ ഗണ്‍മാനെ കാണാതായത് മുതല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ പരിസര പ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയിരുന്നു. പുലര്‍ച്ചെ രണ്ട് മണിവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് കൈ മുറിഞ്ഞ നിലയില്‍ ഇയാളെ ഇന്ന് കണ്ടെത്തിയത്. കുറ്റിക്കാടിന് സമീപം മുകളില്‍ നിന്നും ഇയാള്‍ ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.