അടുത്ത വര്‍ഷമേ വിഴിഞ്ഞം തുറമുഖം പണി തീരൂവെന്ന് അദാനി; ആദ്യഘട്ട നിര്‍മ്മാണ കരാര്‍ ഇന്ന് അവസാനിക്കും

Dec 4, 2019, 10:22 AM IST

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിനുള്ള കരാര്‍ കാലാവധി ഇന്ന് അവസാനിക്കുമ്പോഴും അദാനിയും സര്‍ക്കാരും മെല്ലെപ്പോക്ക് തുടരുന്നു. പൈലിംഗും ഡ്രഡ്ജിംഗും പുരോഗമിക്കുമ്പോഴും പ്രധാനമായ പുലിമുട്ട് നിര്‍മ്മാണം തീര്‍ന്നത് 20 ശതമാനം മാത്രമാണ്. പാറക്കല്ല് കിട്ടാനില്ലെന്ന് പറഞ്ഞാണ് അദാനി ഗ്രൂപ്പ് മെല്ലെപ്പോക്ക് തുടരുന്നത്.