ജാതി-മത വിവേചനങ്ങള്‍ക്ക് എതിരെയും ശബ്ദമുയര്‍ത്തണം, ഡബ്ല്യുസിസി കേരളത്തിന് പുറത്തേക്ക് വളരണമെന്ന് പാ രഞ്ജിത്ത്

Apr 27, 2019, 12:12 PM IST

ലൈംഗികാതിക്രമത്തിന് എതിരെയാണ് ഡബ്ല്യുസിസി തുടങ്ങിയതെങ്കിലും ഇപ്പോഴത് ഒരു ട്രേഡ് യൂണിയനായി മാറിയെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. പി കെ റോസിയുടെ കാലത്ത് ഡബ്ല്യുസിസി ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് ദുരനുഭവമുണ്ടാകുമായിരുന്നില്ല. ദളിതെന്ന് വെളിപ്പെടുത്തിയാല്‍ അവസരം നഷ്ടപ്പെടുമോയെന്ന് എല്ലാവര്‍ക്കും പേടിയാണെന്നും പാ രഞ്ജിത്ത്.