നെടുമ്പാശ്ശേരിയില്‍ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തി: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Nov 18, 2019, 8:40 AM IST

നെടുമ്പാശ്ശേരി അത്താണിയിലാണ് യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അത്താണിയിലെ ബാറിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ബിനോയിയെയാണ് ഗുണ്ടാസംഘം വെട്ടിക്കൊന്നത്. മുമ്പ് കാപ്പാ നിയമപ്രകാരം ബിനോയ് ജയിലില്‍ കഴിഞ്ഞിരുന്നു. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.