മണിക്കൂറുകളോളം കടലിന് നടുവില്‍ ആളിപ്പടര്‍ന്ന് തീ; വൈറലായി കാഴ്ച, കാരണമിത്

Jul 5, 2021, 4:08 PM IST

മെക്‌സിക്കോയിലെ യുകാറ്റന്‍ പ്രവിശ്യയിലെ സമുദ്രത്തിന് നടുവില്‍ തീ ആളിപ്പടരുന്ന കാഴ്ചയാണ് ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. സമുദ്രത്തിന്റെ അടിത്തട്ടിലൂടെയുള്ള പൈപ്പ് ലൈനില്‍ നിന്നും ഗ്യാസ് ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.