തിരുവില്വാമലയില്‍ ആന ഇടഞ്ഞു ; വില്വാദ്രിനാഥ ക്ഷേത്രത്തിന് മുന്‍പിലുള്ള ദീപസ്തംഭം തകര്‍ത്തു

Sep 23, 2021, 6:47 PM IST

തൃശൂര്‍ തിരുവില്വാമലവില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവത്തിനിടെ ആന ഇടഞ്ഞു.അടാട്ട് പരമു എന്ന ആനയാണ് ഇടഞ്ഞത്.
ആന ക്ഷേത്രത്തിന് മുന്‍പിലുള്ളദീപസ്തംഭം തകര്‍ത്തു.നിറമാല ദിവസംതൊഴാന്‍കൊണ്ടുവന്ന ആനയാണ് ഇടഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ആനപുറത്ത് ഉണ്ടായിരുന്ന പാപ്പാന്‍ കുനിശേരിസ്വാമിനാഥന് പരിക്കേറ്റു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പേ മറ്റുപാപ്പാന്‍മാരുടെ സഹായത്തോടെ ആനയെ തളച്ചു