Mar 26, 2019, 12:00 PM IST
ഓച്ചിറയില്‍ കാണാതായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും യുവാവിനെയും മഹാരാഷ്ട്രയിലെ പന്‍വേലില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബൈക്കുവിറ്റ 80000 രൂപയുമായി ആദ്യം ബംഗളൂരുവിലേക്കും അവിടെനിന്ന് രാജസ്ഥാന് വരെയും ഓരോ ദിവസവും മാറിമാറി താമസിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ഈ മാസം 18ന് രാത്രിയാണ് ഓച്ചിറയില്‍ നിന്ന് 13കാരിയായ നാടോടി പെണ്‍കുട്ടിയെ മുഹമ്മദ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്.