കൊല്ലപ്പെട്ട ജലീല്‍ 2014 മുതല്‍ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളില്‍ സജീവം, പിന്നീട് നേതൃസ്ഥാനത്ത്

Mar 7, 2019, 1:35 PM IST

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സിപി ജലീല്‍ 2011ലാണ് നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. പിന്നീട് 2014ല്‍ സിപിഐ മാവോയിസ്റ്റ് കബനീദളത്തില്‍ സജീവമാകുകയായിരുന്നു. കോഴിക്കോട്,മലപ്പുറം,വയനാട് ജില്ലകളുടെ ഏകോപന ചുമതല ജലീലിനായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.