രാഹുലിനെ വേണമെന്ന് മൂന്ന് സംസ്ഥാനങ്ങള്‍; വികാരം മാനിക്കുമെന്ന് കോണ്‍ഗ്രസ്

Mar 25, 2019, 7:23 PM IST

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. കേരളവും തമിഴ്‌നാടും കര്‍ണാടകയും അടക്കമുള്ള സംസ്ഥാനങ്ങളുടെ അപേക്ഷ പരിഗണനയിലുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കുന്നെന്നും രണ്‍ദീപ് പറഞ്ഞു.