വരാനിരിക്കുന്ന പൊതു പണിമുടക്കില്‍ കട അടപ്പിക്കില്ലെന്ന് സിപിഎം

Jan 3, 2019, 9:12 PM IST

ഹര്‍ത്താല്‍ നിവൃത്തികേടുകൊണ്ട് പ്രഖ്യാപിക്കേണ്ട ഒന്നാണെന്നും ബുദ്ധിമുട്ട് കുറയ്ക്കുന്ന കാര്യത്തില്‍ സി പി എം ആത്മപരിശോധനയ്ക്കും തുറന്ന ചര്‍ച്ചക്കും തയ്യാറാണെന്നും സംസ്ഥാന കമ്മിറ്റിയംഗം എന്‍ എന്‍ കൃഷ്ണദാസ്. ജനുവരി 8,9 തീയതികളില്‍ നടത്തുന്ന ദേശീയ പൊതു പണിമുടക്കില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിക്കില്ലെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.