വനിതാമതില്‍ ലോകചരിത്രത്തിലെ മഹാത്ഭുതമാകും, ഗിന്നസ് ബുക്കില്‍ കയറുമെന്ന് വെള്ളാപ്പള്ളി

Dec 27, 2018, 11:53 AM IST

ജാതിമത വിവേചനങ്ങളില്ലാത്ത നവോത്ഥാന വനിതാമതില്‍ ലോകചരിത്രത്തിലെ മഹാത്ഭുതമാകുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആത്മപ്രശംസ ആഗ്രഹിക്കുന്നില്ലെന്നും യോഗത്തിന്റെ ശക്തിയെന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.