ജി സുധാകരന്‍ വീട്ടിലെത്തി ക്ഷണിച്ചു, പങ്കെടുക്കാമെന്ന് ഗൗരിയമ്മ

Dec 31, 2018, 5:12 PM IST

വനിതാമതിലില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം കെ ആര്‍ ഗൗരിയമ്മയുടെ വീട്ടിലെത്തി അറിയിച്ച് ജി സുധാകരന്‍. മതിലിന്റെ ഒരു പ്രദേശത്തെ കാര്യം മറ്റ് പാര്‍ട്ടിക്കാരാരും നോക്കേണ്ട, താനുണ്ടെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.