'ശരിക്കും ഞങ്ങളെടുത്തത് ഡ്രമാറ്റിക് സീനുകളായിരുന്നു'-കുമ്പളങ്ങി നൈറ്റ്‌സ് സംവിധായകന്‍

Feb 13, 2019, 3:52 PM IST

'സോള്‍ട്ട് ആന്റ് പെപ്പറി'ന്റെ സമയത്ത് ഒപ്പമുണ്ടായിരുന്നപ്പോഴാണ് 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ ആദ്യ ചിന്ത ശ്യാം പുഷ്‌കരന്‍ പങ്കുവച്ചതെന്ന് സംവിധായകന്‍ മധു സി നാരായണന്‍. ആലോചനയുടെ ആദ്യം മുതല്‍ തന്നെ ഇതേ കാസ്റ്റ് തന്നെയായിരുന്നെന്നും പല ലെയറുകളിലൂടെ സംവദിക്കുന്ന സിനിമ ശ്യാമിന്റെ ബ്രില്യന്‍സ് തന്നെയാണെന്നും മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.