ദിനകരന്‍ പക്ഷത്തിലെ 18 എംഎല്‍എമാര്‍ അയോഗ്യര്‍, പളനിസ്വാമിക്ക്‌ ആശ്വാസമായി മദ്രാസ്‌ ഹൈക്കോടതി വിധി

Oct 25, 2018, 3:23 PM IST

ടിടിവി ദിനകരന്‍ പക്ഷത്തിലെ 18എംഎല്‍എമാരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടിയാണ്‌ ഹൈക്കോടതി ശരിവെച്ചത്‌.വിധിയിലൂടെ ടിടിവി ദിനകരന്‍ പക്ഷത്തിന്‌ തിരിച്ചടിയും എടപ്പാടി പളനിസ്വാമി സര്‍ക്കാരിന്‌ താല്‍ക്കാലികമായ ആശ്വാസവും ലഭിച്ചിരിക്കുകയാണ്‌.