രോഗി അല്ലാത്ത ആളില്‍ നിന്നും കൊവിഡ് 19 രോഗം വരാനുള്ള സാദ്ധ്യത ഉണ്ടോ?

By Abhijith KAFirst Published Mar 28, 2020, 5:45 PM IST
Highlights

സയന്റിഫിക് അമേരിക്കന്‍ ജേണലില്‍ ഡബ്ല്യൂ വേ ജിബ്‌സ്, സ്റ്റീവ് മിര്‍സ്‌കി എന്നിവര്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം. മൊഴിമാറ്റം: അഭിജിത്ത് കെ.എ 

സ്വന്തം മുറിയിലെ ആളില്‍ നിന്നല്ലാതെ രോഗം  വരാനുള്ള സാദ്ധ്യത ഉണ്ടോ? രോഗി അല്ലാത്ത ആളില്‍ നിന്നും രോഗം വരാനുള്ള സാദ്ധ്യത ഉണ്ടോ? മഹാമാരിയില്‍ നിന്നുള്ള മരണം പരമാവധി കുറക്കാന്‍ ഏത് തരത്തിലുള്ള ലോക്ക്ഡൗണ്‍ രീതികളായിരിക്കും ഉത്തമം? അത്തരം നിയന്ത്രണങ്ങള്‍ എത്ര കാലത്തേക്ക് തുടരേണ്ടിവരും? കോവിഡ്-19 നെതിരെയുള്ള രോഗ പ്രതിരോധ ശേഷി ഉണ്ടായെന്നും , ഇനിമുതല്‍ മറ്റുള്ളവരിലേക്ക് കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യപ്പെടുന്നതിനുള്ള സാദ്ധ്യത ഇല്ല എന്നും എങ്ങനെ അറിയാന്‍ സാധിക്കും?അതറിയുമ്പോള്‍ അടുത്തതായി നമ്മള്‍ എന്ത് ചെയ്യും?

 

SARS-CoV-2 വൈറസിനെക്കുറിച്ചും COVID-19 എന്ന രോഗത്തെക്കുറിച്ചും ശാസ്ത്രജ്ഞര്‍ കൂടുതലറിഞ്ഞ് വരുന്നു. കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് പ്രവചിച്ചിരുന്ന പ്രതിസന്ധിയേക്കാള്‍ വലുതാണ് ഇത് എന്ന് മനസ്സിലാക്കുകയാണ്.

മാര്‍ച്ച് 10 ന് വാഷിങ്ടണില്‍ പൊതുയോഗങ്ങളും, പൊതുപരുപാടികളും കര്‍ശനമായി ഒഴിവാക്കാന്‍ പറഞ്ഞപ്പോഴും 56 ആളുകള്‍ സക്കാഗി കൗണ്ടിയില്‍ ഒരുമിച്ച് കൂടുകയുണ്ടായി. അവരെല്ലാവരും ആ സമയത്ത് പൂര്‍ണ്ണ ആരോഗ്യവാന്മാരായിരുന്നു. പക്ഷെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം  56 പേരിലെ 43 ആള്‍ക്കാരില്‍ കോവിഡ്-19 സ്ഥീരീകരിക്കുകയോ, ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്തു. രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും വൈറസിനെ വഹിക്കുകയും, മറ്റുള്ളവരിലേക്ക് നല്‍കുകയും ചെയ്യുന്ന 'supershedder'  ആ കൂട്ടത്തില്‍ ഉണ്ടാകാം എന്നായിരുന്നു നിഗമനം. 

. നാല് ചോദ്യങ്ങള്‍

1. സ്വന്തം മുറിയിലെ ആളില്‍ നിന്നല്ലാതെ രോഗം  വരാനുള്ള സാദ്ധ്യത ഉണ്ടോ?

2. രോഗി അല്ലാത്ത ആളില്‍ നിന്നും രോഗം വരാനുള്ള സാദ്ധ്യത ഉണ്ടോ?

3. മഹാമാരിയില്‍ നിന്നുള്ള മരണം പരമാവധി കുറക്കാന്‍ ഏത് തരത്തിലുള്ള ലോക്ക്ഡൗണ്‍ രീതികളായിരിക്കും ഉത്തമം. അത്തരം നിയന്ത്രണങ്ങള്‍ എത്ര കാലത്തേക്ക് തുടരേണ്ടിവരും?

4. കോവിഡ്-19 നെതിരെയുള്ള രോഗ പ്രതിരോധ ശേഷി ഉണ്ടായെന്നും , ഇനിമുതല്‍ മറ്റുള്ളവരിലേക്ക് കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യപ്പെടുന്നതിനുള്ള സാദ്ധ്യത ഇല്ല എന്നും എങ്ങനെ അറിയാന്‍ സാധിക്കും. അതറിയുമ്പോള്‍ അടുത്തതായി നമ്മള്‍ എന്ത് ചെയ്യും.

വൈറസ് വാഹകര്‍ തുമ്മുമ്പോഴും, ചുമക്കുമ്പോഴുമുണ്ടാകുന്ന ജലകണികകളില്‍ നിന്നാണ് വൈറസ് സംക്രമിക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിക്കുക എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം. 

മനുഷ്യ ശരീരത്തില്‍ അല്ലാതെ മറ്റ് വസ്തുക്കളുടെ പ്രതലങ്ങളിലും കൊറോണ വൈറസുകള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കും. അവ തൊടുന്നതിന് ശേഷം മുഖത്തും, കണ്ണിലും, മൂക്കിലും സ്പര്‍ശിക്കുന്നതോടെ വൈറസ് ഉള്ളിലേക്കെത്തുന്നു. 

കോട്ടണ്‍ ഗ്ലൗസുകള്‍ ഇടുന്നത് ഇതിനെ ഒരു പരിധി വരെ കുറക്കാന്‍ സഹായിക്കും. കോട്ടണിലെ സ്വാഭാവിക ഫൈബറുകള്‍ വൈറസുകളെ കുരുക്കുകയും, ശേഷം വൈറസ് തനിയെ നിര്‍ജ്ജീവമാകുകയും ചെയ്യും എന്നുള്ളതാണ്. 

അതുകൊണ്ടുതന്നെ ഇതുവരെ കാണാത്ത ആള്‍ക്കാരില്‍ നിന്നല്ലാതെ അവര്‍ സപര്‍ശിച്ച വസ്തുക്കളില്‍ നിന്നും രോഗം വരാം.

കോവിഡ്-19 പോസിറ്റീവ് അല്ലാത്ത, പൂര്‍ണ്ണ ആരോഗ്യവാന്മാരായ ആള്‍ക്കാരില്‍ നിന്നും വൈറസ് ബാധ ഏല്‍ക്കാം. ദ് സയന്‍സ് ജേര്‍ണലില്‍ വന്ന ഒരു പഠനത്തില്‍ ചൈനയില്‍ ഉണ്ടായ രോഗബാധയുടെ ഡാറ്റ പരിശോധിച്ചപ്പോള്‍ രേഖപ്പെടുത്തപ്പെട്ടത്, രോഗം പോസിറ്റീവായ ആള്‍ക്കാര്‍ 14 ശതമാനമാണ് എന്നായിരുന്നു. അതായത് ബാക്കി 86 ശതമാനം രോഗികള്‍ അഥവാ ഏഴില്‍ ആറ് കേസുകള്‍ രേഖകളില്‍ വന്നില്ല.

രേഖപ്പെടുത്താത്ത കേസുകള്‍ പൊതുവെ തീവ്രമല്ലാത്ത രോഗലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ ദിവസവും സ്ഥിരീകരിക്കപ്പെടുന്ന കേസുകളുടെ എണ്ണം കൂടുകയാണ്. പക്ഷെ ആ സംഖ്യകളെ ഏഴ് കൊണ്ട് ഗുണിക്കുന്നതാണ് യഥാര്‍ത്ഥ രോഗികള്‍ എന്ന് പറയാം. 

ഗ്വാഗ്‌ഴൂവില്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനങ്ങളില്‍ കണ്ടത് അവിടെ രോഗികളായ പകുതി ശതമാനം ആള്‍ക്കാര്‍ക്കും പൂര്‍ണ്ണ ആരോഗ്യവാന്മാരായ ആളുകളില്‍ നിന്നാണ് വൈറസ് ബാധ ഏറ്റത് എന്നായിരുന്നു. ചൈനയില്‍ രോഗം മാറിയതിന് ശേഷവും കോവിഡ്-19 പോസിറ്റീവായ കേസുകള്‍ ഉണ്ടായി എന്നും രേഖകളുണ്ട്.

ഈ പ്രത്യേകതയാണ് വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരുന്നതിന് കാരണമായത്. 

വേഗതയേറിയതും, സൂക്ഷ്മവുമായ രോഗ പരിശോധനകളാണ് ഈ മഹാമാരിയെ മികച്ചരീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുക. യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആശുപത്രികള്‍ക്ക് മിനുട്ടുകള്‍ക്കുള്ളില്‍ കോവിഡ്-19 തിരിച്ചറിയാന്‍ സാധിക്കുന്ന പരിശോധനകള്‍ നല്‍കിയിരുന്നു. കാലിഫോര്‍ണിയയിലെ ബയോടെക് കമ്പനിയായ Cepheid ഈ ആഴ്ചതന്നെ കിറ്റ് കയറ്റുമതി ചെയ്യും. 

click me!