ദാനധര്‍മ്മങ്ങളിൽ മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ വളരെ പിറകിലായി ഇന്ത്യ; രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതിയും കാരണം?

By Web TeamFirst Published Nov 16, 2019, 2:41 PM IST
Highlights

അപരിചിതനെ സഹായിക്കുക, പണം സംഭാവന ചെയ്യുക, സന്നദ്ധപ്രവർത്തനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏഷ്യ ഏറ്റവും കുറഞ്ഞ സ്കോർ നേടി. ന്യൂസിലാൻഡ് മാത്രമാണ് ഈ മൂന്ന് കാര്യങ്ങളിലും ആദ്യ പത്തിൽ ഇടം നേടിയത്. 

വേൾഡ് ഗിവിങ് ഇൻഡക്സ് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ ദാനധര്‍മ്മ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 128 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 82-ാമത്തെ സ്ഥാനം. ഇന്ത്യക്കാരിൽ മൂന്നിലൊന്നുപേര്‍ ഒരു അപരിചിതനെ സഹായിക്കാന്‍ തയ്യാറായവരാണ്, നാലിൽ ഒരാൾ സംഭാവന നൽകിയവരും, അഞ്ചിൽ ഒരാൾ അവരുടെ സമയം സന്നദ്ധസേവത്തിനായി മാറ്റിവെച്ചവരാണെന്നും റിപ്പോർട്ട് പറയുന്നു. 

കുടുംബത്തിനും സമൂഹത്തിനും മതത്തിനും ഇന്ത്യ പകർന്നു നൽകുന്ന അസംഘടിതവും അനൗപചാരികവുമായ സംഭാവനകളാണ് ഇത്തരമൊരു താഴ്ന്ന റാങ്കിങ്ങിന് കാരണമായി ചൂണ്ടികാണിക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 128 രാജ്യങ്ങളിലെ 1.3 ദശലക്ഷം ആളുകളെ സർവേ ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഒക്ടോബറിൽ ഓൺലൈൻ വഴി ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിൽ അവർ ഒരു അപരിചിതനെ സഹായിക്കുകയോ ചാരിറ്റിക്ക് പണം സംഭാവന ചെയ്യുകയോ അവരുടെ സമയം ചിലവാകുകയോ ചെയ്തിട്ടുണ്ടോ എന്ന് അഭിമുഖത്തിൽ അവരോടു ചോദിച്ചു.
 
ഇന്‍ഡക്സിലെ ഇന്ത്യയുടെ ഏറ്റവും താഴ്ന്ന സൂചിക 2010 -ൽ 134 -ഉം ഏറ്റവും ഉയർന്ന സൂചിക കഴിഞ്ഞ വർഷത്തിൽ 81 -ഉം ആയിരുന്നു. കഴിഞ്ഞ 10 വർഷമായി ഓരോ രാജ്യത്തില്‍നിന്നും സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ മൊത്തത്തിലുള്ള ലോക ഗിവിംഗ് സൂചിക സ്കോർ ഈ വർഷം 26 ശതമാനമാണ്. ഉയർന്ന സ്ഥാനത്തു നിൽക്കുന്ന അമേരിക്കയുടെ 58 ശതമാനത്തിന്‍റെ പകുതിയിൽ താഴെ മാത്രമാണ് ഇത്. 16 ശതമാനം നേടിയ ചൈന സൂചികയുടെ അവസാനത്തിലേക്ക് പിന്തള്ളപ്പെട്ടു. 

അപരിചിതനെ സഹായിക്കുക, പണം സംഭാവന ചെയ്യുക, സന്നദ്ധപ്രവർത്തനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏഷ്യ ഏറ്റവും കുറഞ്ഞ സ്കോർ നേടി. ന്യൂസിലാൻഡ് മാത്രമാണ് ഈ മൂന്ന് കാര്യങ്ങളിലും ആദ്യ പത്തിൽ ഇടം നേടിയത്. സൂചികയിൽ റാങ്കിംഗ് മെച്ചപ്പെടുത്തേണ്ട 10 രാജ്യങ്ങളിൽ ഏഷ്യയാണ് ഏറ്റവും മുന്നിലുള്ളത്. പണം സംഭാവന ചെയ്യുന്നതിനും സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നതിനും മുന്നിട്ടു നിന്ന ഇന്തോനേഷ്യ ഏറ്റവും കൂടുതൽ റാങ്കിംഗ് മെച്ചപ്പെടുത്തി ആദ്യ പത്തിൽ ഇടം നേടി. ലോകത്ത് സന്നദ്ധപ്രവർത്തനങ്ങളിൽ ശ്രീലങ്ക ഏറ്റവും ഉയർന്ന സ്കോർ നേടി. 46 ശതമാനമാണിത്. ആ രാജ്യത്തിന്റെ സന്നദ്ധസേവനം ഇന്ത്യയുടെ 19 ശതമാനത്തേക്കാൾ ഇരട്ടിയാണ്. റാങ്കിംഗിൽ ഇത്തരമൊരു വർധനവിനു കാരണമായി ചൂണ്ടികാട്ടുന്നത് സാംസ്കാരിക ഘടകങ്ങളാണെന്ന് റിപ്പോർട്ട് പറയുന്നു. ഉദാഹരണത്തിന്, മ്യാൻമറിലെ ഭൂരിപക്ഷം ആളുകളും ബുദ്ധമത വിശ്വാസികളാണ്, അവരിൽ 99 ശതമാനം ദാനം നൽകാൻ നിർബന്ധിക്കുന്ന ഥേരവാദ ശാഖയുടെ അനുയായികളാണ്. ശ്രീലങ്കയിലും ഥേരവാദ ബുദ്ധമതക്കാരുടെ ജനസംഖ്യ കൂടുതലാണ്. അതുപോലെ, ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിൽ, ദാനം നൽകുന്നത് മതപരമായ ബാധ്യതയായ സകാതുമായി ബന്ധപ്പെട്ടിരിക്കുന്നു.


 
രാജ്യങ്ങളുടെ സാമ്പത്തിക വികസനവും റാങ്കിങ് മെച്ചപ്പെടുത്തുന്നതിനായി സഹായിച്ചിട്ടുണ്ടാകാം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവയെ പിന്നിട്ട് ഏഴ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയാണ് ദാനശീലങ്ങളിൽ ഏറ്റവും താഴെ നിൽകുന്നത്. കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യ നേരിടുന്ന  സാമ്പത്തിക മാന്ദ്യമാണ്, മറ്റു ഏഷ്യൻ എതിരാളികളുടേതു പോലെ സമാനമായ നിരക്കിൽ അതിന്‍റെ ജീവകാരുണ്യ പ്രവർത്തനം വർധിപിക്കാൻ സാധിക്കാതിരുന്നതിന് കാരണമെന്ന്, ഹരിയാനയിലെ സോണിപട്ടിലെ അശോക സർവകലാശാല സെന്‍റർ ഫോർ സോഷ്യൽ ഇംപാക്റ്റ് ആന്‍ഡ് ഫിലാൻട്രോപിയിലെ ഇൻഗ്രിഡ് ശ്രീനാഥ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്‍റെ കൈവശമുള്ള സ്വത്ത് 2017 -ൽ 20,913 ബില്യൺ രൂപയായി വർദ്ധിച്ചു. ഓക്സ്ഫാം ഇന്ത്യയുടെ ഈ റിപ്പോർട്ട് അനുസരിച്ച് ഇത് ആ വർഷത്തെ കേന്ദ്ര സർക്കാരിന്‍റെ മൊത്തം ബജറ്റിന് തുല്യമായിരുന്നു. എന്നാൽ, ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച ഇന്ത്യാസ്‌പെൻഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ മനുഷ്യസ്‌നേഹ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സമ്പന്നരുടെ സംഭാവന അവരുടെ സമ്പത്തിന്റെ വർദ്ധനവിനേക്കാൾ തീരെ കുറവാണ്.

click me!