Asianet News MalayalamAsianet News Malayalam

ജാതീയ പരാമർശവും വിദ്വേഷ പ്രചരണവും നടത്തിയ 250 വാഹനങ്ങൾക്ക് പിഴ ചുമത്തി നോയിഡ പൊലീസ്

നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും കുറ്റകൃത്യങ്ങൾ കുറയ്‌ക്കാനുമായി ജില്ലാ പൊലീസ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ ക്ലീൻ. പദ്ധതിയുടെ ഭാ​ഗമായി ഗൗതം ബുദ്ധ നഗറിലുടനീളം നടപടി സ്വീകരിച്ചിട്ടുണ്ട്. 

Noida police Penalised 250 vehicles having Casteist Words
Author
noida, First Published Oct 26, 2019, 4:52 PM IST

നോയിഡ: ജാതീയ പരാമർശങ്ങളോ വിദ്വേഷമുണ്ടാക്കുന്ന വാക്കുകളോ വികലമായ നമ്പർ പ്ലേറ്റുകളോ ഉള്ള വാഹനങ്ങൾക്ക് പിഴ ചുമത്തി ഉത്തർപ്രദേശിലെ നോയിഡ പൊലീസ്. ഇരുചക്രവാഹനങ്ങളടക്കം ഇരുന്നൂറ്റിയമ്പതോളം വാഹനങ്ങൾക്കാണ് വെള്ളിയാഴ്ച പൊലീസ് പിഴ ചുമത്തിയത്. 'ഓപ്പറേഷൻ ക്ലീൻ' പദ്ധതിയുടെ ഭാ​ഗമായി നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമുള്ള വാഹനങ്ങൾക്കാണ് പിഴയിടാക്കിയിരിക്കുന്നതെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും കുറ്റകൃത്യങ്ങൾ കുറയ്‌ക്കാനുമായി ജില്ലാ പൊലീസ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ ക്ലീൻ. പദ്ധതിയുടെ ഭാ​ഗമായി ഗൗതം ബുദ്ധ നഗറിലുടനീളം നടപടി സ്വീകരിച്ചിട്ടുണ്ട്. ന​ഗരത്തിൽ നിന്നുള്ള 100 വാഹനങ്ങൾക്കും ​ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള 33 വാഹനങ്ങൾക്കും ജാതീയപരമായ പരാമർശങ്ങളുള്ളതിനാലാണ് പിഴ ചുമത്തിയിരിക്കുന്നത്.  91 വാഹനങ്ങളാണ് ആക്രമണാത്മക പരാമർശം നടത്തിയിരിക്കുന്നത്. ഇവയിൽ 78 എണ്ണം നഗരപ്രദേശങ്ങളിൽ നിന്നും 13 എണ്ണം ​ഗ്രാമപ്രദേശങ്ങളിൽ നിന്നുമാണ്. വികലമായ നമ്പർ പ്ലേറ്റുകൾ ഉപയോ​ഗിച്ചതിനാണ് 56 പേർക്കെതിരെ പിഴ ചുമത്തിയത്. 

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ജാതീയപരമായ പരാമർശങ്ങളോ ആക്രമണാത്മക പരാമർശങ്ങളോ എഴുതുന്ന രീതി തടയേണ്ടതുണ്ടെന്ന് ​ഗൗതം ബുദ്ധന​ഗർ എസ്‍പി വൈഭവ് കൃഷ്ണ പറഞ്ഞു. അത്തരം പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. അതൊരു ശല്യമായി മാറുകയും ചെയ്യും. അതിനാലാണ് നടപടിയെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള വാക്കുകളും ചിത്രങ്ങളും പതിപ്പിച്ചിരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് തുടരുമെന്നും വൈഭവ് അറിയിച്ചു.   

Follow Us:
Download App:
  • android
  • ios