Asianet News MalayalamAsianet News Malayalam

ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍ 160 ബിഎസ്6 എത്തി

ടിവിഎസിന്‍റെ ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍ 160ന്റെ ബിഎസ് 6 പാലിക്കുന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു

TVS Apache RTR 160 BS 6 model launched
Author
Mumbai, First Published Jan 27, 2020, 9:50 AM IST

ടിവിഎസിന്‍റെ ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍ 160ന്റെ ബിഎസ് 6 പാലിക്കുന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയര്‍ ഡ്രം വേരിയന്റിന് 93,500 രൂപയും റിയര്‍ ഡിസ്‌ക് വേരിയന്റിന് 96,500 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 6,000 രൂപയോളം കൂടുതല്‍ ആണിത്. പുത്തന്‍ ബൈന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു.

പേള്‍ വൈറ്റ്, മാറ്റ് ബ്ലൂ, മാറ്റ് റെഡ്, ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് റെഡ്, ടി ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍ 160 തുടര്‍ന്നും ലഭിക്കും. കൂടുതല്‍ സ്‌പോര്‍ട്ടിയായ പുതിയ ഗ്രാഫിക്‌സ് നല്‍കി. 

ഇന്ത്യയിലെ മറ്റെല്ലാ ബിഎസ് 6 ഇരുചക്ര വാഹനങ്ങളെയുംപോലെ, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 മോട്ടോര്‍സൈക്കിളും കാര്‍ബുറേറ്റര്‍ ഒഴിവാക്കി ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനത്തിലേക്ക് മാറി. ഗതാഗത തിരക്കുകളില്‍ ഇഴഞ്ഞുനീങ്ങുന്നതിന് ‘ഗ്ലൈഡ് ത്രൂ ടെക്‌നോളജി’ നല്‍കിയതോടെ സുഗമവും നിയന്ത്രിതവുമായ റൈഡ് സാധ്യമാകും എന്നാണ് കമ്പനിയുടെ അവകാശവാദം.

159.7 സിസി, സിംഗിള്‍ സിലിണ്ടര്‍, 2 വാല്‍വ് എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചതോടെ ഈ എഞ്ചിന്‍റെ കരുത്തും ടോര്‍ക്കും വര്‍ധിച്ചു. നേരത്തെ 15.1 എച്ച്പി കരുത്തും, 13 എന്‍എം ടോര്‍ക്കും ആയിരുന്നെങ്കില്‍ ഇപ്പോള്‍ 15.5 എച്ച്പി കരുത്തും 13.9 എന്‍എം ടോര്‍ക്കും ഇതേ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 
 

Follow Us:
Download App:
  • android
  • ios