Asianet News MalayalamAsianet News Malayalam

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം; ഈ മാസം അഞ്ചിനകം

എസ്.സി. വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം, എസ്.റ്റി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകൾ നിലവിലുള്ളത്. 

can apply for ITi
Author
Trivandrum, First Published Oct 1, 2020, 8:44 AM IST


തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/ നോൺ മെട്രിക് ട്രേഡുകളിൽ 2020-2021 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലെ ഐ.ടി.ഐ അഡ്മിഷൻ 2020 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്.സി. വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം, എസ്.റ്റി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകൾ നിലവിലുള്ളത്. 

ഈ മാസം 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, അയ്യങ്കാളി ഭവൻ, വെള്ളയമ്പലം, കവടിയാർ.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 2316680, ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, ഫോൺ: 0495 2371451, ജില്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവരിൽ നിന്നും വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾക്ക്: 9947683806, 9446516428.

Follow Us:
Download App:
  • android
  • ios