കെയർ ടേക്കർ പവി പ്രണയത്തിലാണ്

ദിലീപ് നായകനാകുന്ന 'പവി കെയർടേക്കർ' ഏപ്രിൽ 26-ന് തീയേറ്ററുകളിൽ എത്തുന്നു.

First Published Apr 25, 2024, 2:57 PM IST | Last Updated Apr 25, 2024, 2:57 PM IST

'പവി കെയർടേക്കർ' തുടക്കം മുതൽ അവസാനം വരെ ഒരു ചെറുചിരിയോടെ കണ്ടു തീർക്കാവുന്ന ചിത്രമാണെന്നാണ് സംവിധായൻ വിനീത് കുമാർ പറയുന്നത്. വ്യത്യസ്തമായ രണ്ട് സിനിമകളിലൂടെ സംവിധാനം തുടങ്ങിയ വിനീത്, തമാശയ്ക്ക് പ്രധാന്യമുള്ള സിനിമയായാണ് പവി കെയർടേക്കർ ഒരുക്കുന്നത്. 'അരവിന്ദന്റെ അതിഥികൾ'ക്ക് തിരക്കഥയെഴുതിയ രാജേഷ് രാഘവൻ, മറ്റൊരു ഹൃദയസ്പർശിയായ കഥയുമായി എത്തുന്നു. ഇവർക്കൊപ്പം നായകനായ പവിയായെത്തുന്ന ദിലീപ് ചേരുന്നു.