തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെൽട്രോൺ സിവിൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ലാന്റ് സർവ്വേ, സിവിൽ ആർക്കിറ്റെക്ചർ ഡ്രോയിങ്ങ്, ആട്ടോ കാഡ്, ഒരു മാസം ദൈർഘ്യമുള്ള ടോട്ടൽ സ്റ്റേഷൻ സർവ്വേ എന്നീ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതയ്ക്കാട് എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 8136802304, 0471 2325154.