തിരുവനന്തപുരം: ശുചീകരണ തൊഴിലാളികളെ രാജ്യവ്യാപകമായി തിരിച്ചറിയുന്ന തരത്തിൽ യൂണിഫോം ഏർപ്പെടുത്താൻ കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നു.  ഇതിനായി സംസ്ഥാനതല മത്സരത്തിലൂടെ മികച്ച ഡിസൈൻ തിരഞ്ഞെടുക്കുന്നതിന് ശുചിത്വ മിഷൻ യൂണിഫോം ഡിസൈൻ ക്ഷണിച്ചു.  ഡിസൈനിംഗ് വിദഗ്ധർ, ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങി എല്ലാവർക്കും യൂണിഫോം ഡിസൈൻ തയ്യാറാക്കി 5 ന് മുമ്പ്  iecsuchitwamission@gmail.com ൽ അയക്കാം. വിജയികളെ നിശ്ചയിക്കുന്നത് കേന്ദ്ര പാർപ്പിടവും നഗരകാര്യവും മന്ത്രാലയമാണ്.  തെരഞ്ഞെടുക്കുന്ന യൂണിഫോം ഡിസൈന് 5000 രൂപ പാരിതോഷികം ലഭിക്കും. 2021 ആഗസ്റ്റ് 15ന് പ്രത്യേക അംഗീകാരവും നൽകും.