ദില്ലി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്കുവാങ്ങി ജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്സിന് തുടർപഠനം നടത്തുന്നവരുമായിരിക്കണം.

http://www.scholarships.gov.in എന്ന ലിങ്ക് വഴി ഒക്ടോബർ 31-നുമുമ്പ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in. ഇ-മെയിൽ: centralsectorscholarship@gmail.com. ഫോൺ: 9446096580, 0471 2306580.