Asianet News MalayalamAsianet News Malayalam

വൈവക്ക് മുഖാമുഖം ഇരിക്കരുത്; പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ

സി.ബി.എസ്.ഇ യുടെ പ്രാക്ടിക്കല്‍ പരീക്ഷകളില്‍ സി.ബി.എസ്.ഇ നിയോഗിക്കുന്ന എക്‌സ്റ്റേണല്‍ എക്‌സാമിനറും സ്‌കൂളില്‍ നിന്നുള്ള ഇന്റേണല്‍ എക്‌സാമിനറുമുണ്ടാകും.
 

covid guidelines foe cbse practical examination
Author
Delhi, First Published Feb 13, 2021, 8:55 AM IST

ദില്ലി: പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സി.ബി.എസ്.ഇ പുറത്ത് വിട്ടു. മാര്‍ച്ച് 1 മുതല്‍ ജൂണ്‍ 11 വരെയാണ് പ്രാക്ടിക്കല്‍ പരീക്ഷ നടക്കുക. പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്കെത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കും. സി.ബി.എസ്.ഇ യുടെ പ്രാക്ടിക്കല്‍ പരീക്ഷകളില്‍ സി.ബി.എസ്.ഇ നിയോഗിക്കുന്ന എക്‌സ്റ്റേണല്‍ എക്‌സാമിനറും സ്‌കൂളില്‍ നിന്നുള്ള ഇന്റേണല്‍ എക്‌സാമിനറുമുണ്ടാകും.

നിര്‍ദേശങ്ങള്‍

പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സി.ബി.എസ്.ഇയുടെ റീജിയനല്‍ ഓഫീസുമായി ബന്ധപ്പെടണം.
സ്‌കൂളുകളുടെ ഇഷ്ടപ്രകാരം ഇന്റേണല്‍ എക്‌സാമിനെറെ മാത്രം വെച്ച് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനാവില്ല.
പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്കുകള്‍ സ്‌കൂളുകള്‍ ആപ്പില്‍ അപ്ലോഡ് ചെയ്യേണം. ഇതിന് പുറമെ ജിയോ ടാഗോടുകൂടിയ ഗ്രൂപ്പ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. പരീക്ഷയ്‌ക്കെത്താത്ത വിദ്യാര്‍ത്ഥികളുടേതടക്കമുള്ള മാര്‍ക്കുകള്‍ മാര്‍ച്ച് 1നും ജൂണ്‍ 11 നും ഇടയില്‍ അപ്ലോഡ് ചെയ്യണം.
ഓരോ ബാച്ച് പ്രാക്ടിക്കല്‍ പരീക്ഷ കഴിയുമ്പോഴും ലാബുകള്‍ സാനിറ്റൈസ് ചെയ്യുക. ഇതിനായി 1 ശതമാനം സോഡിയം ഹൈപ്പോക്ലോറൈഡ് അടങ്ങിയ ലായിനി ഉപയോഗിക്കണം. ലാബുകളില്‍ ഹാന്റ് സാനിറ്റൈസറുണ്ടായിരിക്കണം.
വിദ്യാര്‍ത്ഥികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. സ്വന്തമായി സാനിറ്റാസര്‍, മാസ്‌ക്, വാട്ടര്‍ ബോട്ടില്‍ എന്നിവ കരുതുക.
25 വിദ്യാര്‍ത്ഥികളടങ്ങുന്ന ബാച്ചിനെ രണ്ടായി തിരിക്കും. സാമൂഹിക അകലം പാലിക്കാനാണിത്. പരീക്ഷ കഴിഞ്ഞയുടന്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരം വിടണം.
ലാബിലെ എക്‌സോസ്റ്റ് ഫാന്‍ സ്വിച്ച് ഓണ്‍ ചെയ്തിരിക്കണം. വാതിലുകളും ജനാലകളും പരീക്ഷ നടക്കുന്ന സമയം തുറന്നിട്ടിരിക്കുകയും വേണം.
വൈവ നേടക്കുന്ന സമയം വിദ്യാര്‍ത്ഥിയും എക്‌സാമിനറും മുഖാമുഖം ഇരിക്കാന്‍ പാടില്ല.
 

Follow Us:
Download App:
  • android
  • ios