കൊല്ലം/കൊച്ചി: മഹാത്മാ ഗാന്ധി സർവകലാശാല കൊല്ലം  ചവറ ഗവൺമെന്റ് കോളേജിൽ നാളെ (2020 ജൂലൈ 13 ) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു. നേരത്തേ കൊവിഡ് 19 വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷ കേന്ദ്രത്തിലെ പരീക്ഷകളും മാറ്റി വച്ചിരുന്നു.

എറണാകുളത്തെ കൊച്ചിൻ കോളേജിൽ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ നാളെ മുതൽ (ജൂലൈ 13 ) തൃക്കാക്കര ഭാരത് മാതാ കോളേജിൽ പരീക്ഷ എഴുതണമെന്നും അറിയിപ്പ്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ക്രമീകരണങ്ങൾ തുടരും.