Asianet News MalayalamAsianet News Malayalam

മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം

അപേക്ഷകർ സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ബി ഗ്രേഡിൽ കുറയാതെ പ്ലസ് ടു പാസായവരും കൂടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കുറവുള്ളവരുമായിരിക്കണം.

financial support for medical engineering entrance examination
Author
Palakkad, First Published Jan 27, 2021, 3:26 PM IST

പാലക്കാട്: മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലന ധനസഹായത്തിന് 2020 വർഷത്തിൽ പ്ലസ് ടു പാസായവരും പാലക്കാട് ജില്ലയിലെ വകുപ്പ് അംഗീകൃത പരിശീലന സ്ഥാപനങ്ങളിൽ റഗുലർ ഫുൾടൈം പരിശീലനത്തിലുള്ളവരുമായ പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ബി ഗ്രേഡിൽ കുറയാതെ പ്ലസ് ടു പാസായവരും കൂടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കുറവുള്ളവരുമായിരിക്കണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, എസ്.എസ്.എൽ.സി, പ്ലസ് ടു മാർക്ക് ലിസ്റ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ്, ആധാർ, കോച്ചിംങ് സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് അടച്ച രശീത്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 30 ന് വൈകീട്ട് 5 ന് മുമ്പായി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കേണ്ടതാണെന്ന് അസി.ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0491 2505005 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
 

Follow Us:
Download App:
  • android
  • ios