തിരുവനന്തപുരം: ഭാരത സർക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് നവംബർ 30 വരെ ഓൺലൈനായി എം.സി.എം സ്‌കോളർഷിപ്പിന് അപേക്ഷ നൽകാം. 

2019-20 അധ്യായനവർഷം രജിസ്‌ട്രേഷൻ പൂർത്തികരിക്കാത്ത പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾ നടത്തുന്ന സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റി/കോളേജുകളും സാധുവായ എ.ഐ.എസ്.എച്ച്.ഇ കോഡ് ലഭ്യമാക്കി നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തികരിക്കണം. സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുളള ഓൺലൈൻ അപേക്ഷകൾ സമയബന്ധിതമായി സൂക്ഷ്മ പരിശോധന നടത്തി സ്റ്റേറ്റ് നോഡൽ ഓഫീസിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2561214, 9497723630, www.minorityaffairs.gov.in, https://nsp.gov.in