തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജ്കളിൽ 721 അധ്യാപക തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവായി. നിലവിൽ 2016-17 കാലഘട്ടത്തിൽ അനുവദിച്ച കോഴ്‌സുകൾക്കാണ് തസ്തികകൾ സൃഷ്ടിച്ചത്. ആഴ്ചയിൽ 16 മണിക്കൂറെന്ന നിബന്ധന നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചത്.

തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡം കർശനമാക്കണമെന്ന് ധനവകുപ്പ് ആവിശ്യപ്പെട്ടുവരികയായിരുന്നു.അവസാനം വരുന്ന ഒമ്പതുമണിക്കൂറിനു തസ്തിക വേണമെന്നും പി. ജി. വെയ്റ്റേജ് ഒഴിവാക്കരുതെന്നും അധ്യാപകസംഘടനങ്ങളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി. ഇനി മുതൽ പുതുക്കിയ മാനദണ്ഡപ്രകാരമായിരിക്കും അധ്യാപക തസ്തിക സൃഷ്ടിക്കുക.